സമയത്തെപ്പറ്റി വേദാന്തം എന്തു പറയുന്നു?

? സമയത്തെപ്പറ്റി വേദാന്തം എന്തു പറയുന്നു?
= സമയം മനസ്സിന്റെ സൃഷ്ടിയാണെന്ന് പറയുന്നു. മനസ്സാകട്ടെ പഞ്ചേന്ദ്രിയങ്ങളുടെ നാഥനും.

? അപ്പൊ കണ്ണും ചെവിയും മൂക്കും നാക്കും തൊലിയുമില്ലെങ്കിൽ സമയമില്ലേ?
= ഇല്ല.

? അസംബന്ധം… ഇതൊന്നുമില്ലാത്തയാൾ എന്തറിഞ്ഞാലും ഇല്ലെങ്കിലും ബാക്കിയുള്ള ജീവികൾക്കൊക്കെ സമയമില്ലാതാവുമോ? ജീവനുള്ളതൊക്കെ വളരുമല്ലോ. എല്ലാം കാലമെത്തുമ്പോൾ നശിക്കുമല്ലോ. അപ്പൊ പഞ്ചേന്ദ്രിയങ്ങളില്ലെങ്കിൽ സമയമില്ലെന്ന് പറയുന്നത് വരട്ടുവേദാന്തവും അശാസ്ത്രീയവുമല്ലേ?

= ഒരു നിമിഷം യുക്തിവാദീ… കണ്ണ് ചെവിയും മൂക്കും നാക്കും തൊലിയുമില്ലാത്തവന് എന്ത് ലോകം? എന്ത് മറ്റുള്ള ജീവികൾ? പഞ്ചേന്ദ്രിയങ്ങൾ ഇല്ലെന്നു സങ്കൽപ്പിക്കാൻ നോക്കൂ ആദ്യം. അത് സങ്കൽപ്പിക്കാൻ കഴിയുമ്പോൾ ബാക്കി പറഞ്ഞുതരാം ട്ടോ!

? അപ്പൊ ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറി? നാലാം ഡിമെൻഷനായ സമയം? ഐൻസ്റ്റീനും ബുദ്ധിയും ബോധവും ഇല്ലായിരുന്നു എന്നാണോ?

= ഐൻസ്റ്റീനു ബുദ്ധിയും, അതിലുപരി ബോധവും നല്ലോണമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ “റിലേറ്റിവിറ്റി” എന്ന സംഗതി അവിടെ വന്നത് ! Einstein’s relativity is the study of how different observers measure the same event. Note the point: “different observers”. സയൻസും അതിന്റെ ഭാഷയായ ഗണിതവും വേണ്ടപോലെ പഠിക്കാത്തതിന്റെ കുഴപ്പമാണ് കാതലായ കാര്യങ്ങൾ മനസ്സിലാവാനുള്ള ഈ ബുദ്ധിമുട്ട്.

! ആത്മഗദ: സമയം ഒരേസമയം ലളിതവും സങ്കീർണവുമായ കാര്യമാണ്! അറിഞ്ഞവന് ലളിതം. അറിയാൻ ബുദ്ധിയെക്കാളുപരി ബോധം വേണം എന്നുമാത്രം.

80780815_2497390160581006_7757711672545902592_n

Leave a Reply