Hindi film songs of Nida Fazli

പഴയതും പുതിയതുമായ ഹിന്ദി ഗാനരചയിതാക്കളിൽ എനിക്കേറ്റവും ഇഷ്ടം ‘നിദാ ഫസ്‌ലി’ യെയാണ്. എൺപതുകളിലെ ദൂരദർശൻ കാരണം ഞാൻ ഹിന്ദി സാമാന്യം നന്നായി പഠിച്ചുവെങ്കിൽ ഇദ്ദേഹത്തെപ്പോലുള്ള കവികൾ കാരണം അല്പസ്വല്പം ഉറുദുവും പഠിയ്ക്കാനായിട്ടുണ്ടെന്നു പറയാതെവയ്യ. ഇൻഡ്യാ-പാക് വിഭജനത്തിനു മുൻപേ ജനിച്ച ഇദ്ദേഹം രണ്ടായിരത്തിപ്പതിമൂന്നിൽ പദ്മ പുരസ്കാരം നേടിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പുതിയ പാട്ടുകളിൽ “Hoshwalon ko khabar kya” [ https://youtu.be/hZuwe72Rtcc ] കേൾക്കാത്തവർ ചുരുക്കമായിരിയ്ക്കും. അല്പം കൂടി പഴയ ചിത്രമായ ‘റസിയ സുൽത്താന’-യിലെ “Tera hijr mera naseeb hai” എന്ന ഗാനം അതിലും സുന്ദരമാണ്. അതുക്കും മേലെ നിൽക്കുന്ന ഒരു പാട്ടാണ് എന്റെ എക്കാലത്തെയും ഫേവറിറ്റ് പാട്ടായ “Tu is tarah se meri zindagi mein” [ https://youtu.be/WJVrKhMbh1Q ] എന്നത്.

രണ്ടാമത് പറഞ്ഞ’റസിയ സുൽത്താന’യിലെ താഴെക്കൊടുത്തിരിയ്ക്കുന്ന അതിസുന്ദരമായ പാട്ട് “Tera hijr mera naseeb hai” [ https://youtu.be/Atlbs43m0Ac ] പഹാഡി/ദുർഗ/ഭൂപ് രാഗങ്ങളുടെ ഛായയിലാണെന്നാണ് തോന്നിയിട്ടുള്ളത്. പഹാഡിരാഗംകൊണ്ട് ഏകാന്തലളിതസുന്ദരമായ പ്രതീതിയും ദുർഗാരാഗത്താൽ ശാന്തവും സാന്ദ്രവുമായ പ്രണയവും ഭൂപ് രാഗംകൊണ്ട് മേൽപ്പറഞ്ഞ പഹാഡിയുടെതന്നെ സ്വല്പം കൂടി ഘനഗംഭീരഭാവവും ഉണ്ടെന്നു സൂചന. അല്ലാതെ, രാഗങ്ങളുടെ സാങ്കേതികകൾ യാതൊന്നും ഉദ്ദേശിച്ചിട്ടില്ല.

ഉർദു ഭാഷയുടെ കാര്യം നേരത്തേ പറഞ്ഞതെന്തിനാണെന്നുവെച്ചാൽ, ഫസ്‌ലിപ്പോലുള്ള ഉറുദു കവികൾ രചിച്ച ഹിന്ദി ഗാനങ്ങൾ/ഗസലുകൾ എന്നിവ പൂർണമായും ആസ്വദിയ്ക്കാൻ അത്യാവശ്യം ഉറുദു അറിഞ്ഞേ മതിയാവൂ എന്നുള്ളതുകൊണ്ടാണ്. അപ്രകാരം അറിഞ്ഞാസ്വദിയ്ക്കണമെന്നുള്ളവർക്കായി ഈ പാട്ടിലെ ഉറുദു വാക്കുകളുടെ അർഥം താഴെ കൊടുക്കുന്നു. വാക്കുകൾ സാധാരണ അർത്ഥത്തിലും മേലെയുള്ള തലങ്ങളിലാണ് പലപ്പോഴും കവികൾ ഉപയോഗിയ്ക്കുന്നത് എന്നും മറക്കണ്ട. ഉദാഹരണമായി ഇതിലെ ‘Ru-Ba-Ruu’എന്ന പ്രയോഗത്തിന്റെ ഈ പാട്ടിലെ അർത്ഥം കൃത്യമായി എഴുതാൻ പാടാണ്. ആ തലങ്ങളിൽ സ്വന്തം മനോവാസനകൾപോലെ ഓരോരുത്തരും ഓരോന്നും കേട്ടാസ്വദിയ്ക്കും എന്നേ പറയാനുള്ളൂ.

Hijr = Separation
Naseeb = Fate
Gham = Sorrow
Hayaat = Life
Mere Vaaste = On Account Of Me
Harf = Blame / Blemish
Khauf-E-Duniya = Scared Of The Society
Ru-Ba-Ruu = face-to-face, in front of, my whole concern (very poetic meaning used here)
Vasl = Union
Dilruba = Sweetheart
Kismat = Fate
Mahjabeen = Pretty Moon
Hasrat = Desire
Ishq = Love
Meharbaan = Favour (someone who has done a favour)
Do Jahaan = Heaven And Earth
Jaan-E-Jaan = Dearest Love

1 thought on “Hindi film songs of Nida Fazli

Leave a Reply