From my Facebook, posted on World Music Day
“പൂക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിയ്ക്കാനെനിയ്ക്കാവതില്ലേ…” ന്നു കവി പറഞ്ഞ പോലെ, ലോക സംഗീത ദിനമായിട്ടു ഒരു പാട്ടെങ്കിലും പോസ്റ്റാതിരുന്നാൽ മോശമല്ലേ… അതുകൊണ്ട്, ഇൻഡ്യാ മഹാരാജ്യത്തുണ്ടായ പാട്ടൊക്കെ തീർന്നുപോയതിനാൽ ഒരു ചൈനീസ് ഗാനമിതാ താഴെ കൊടുത്തിരിക്കുന്നു.
പാടിയ വനിതയുടെ പേര് ‘യാങ്ജിമ’ (Yunggiema) – ഈ പാട്ടോടെ ഞാൻ ഇവരുടെ എല്ലാ പാട്ടുകളും തപ്പിയെടുത്തു കേട്ടു എന്നുകൂടെ പറയേണ്ടതുണ്ട്. ഗായകൻ: ഹു-സി-ലെങ്. പാട്ടിന്റെ പേര് : Love Over A Thousand Years. ഈ പാട്ടിന്റെ ഒറിജിനൽ വേറെ ഉണ്ട് – പക്ഷെ അത് ഇതിന്റെയത്ര എത്തില്ല !
ഗംഭീരസുന്ദരമായ പാട്ടുകേട്ടിട്ട് പാട്ടിന്റെ വരികൾ തപ്പിയെടുക്കുക മാത്രമല്ല, ചൈനീസിൽ നിന്നും ഇംഗ്ളീഷിലേയ്ക്കുള്ള ട്രാൻസ്ലേഷനും ഒപ്പിച്ചു. അതിന്റെ മലയാളം പരിഭാഷ സ്വയം എഴുതിയുണ്ടാക്കിയതും കൂടെ ചേർത്തിട്ടുണ്ട് – നിങ്ങളെ പരമാവധി വെറുപ്പിക്കാനായി. വായിച്ചു മരിച്ചാലും. എന്നെ കൊല്ലരുത്. ![]()
The song is very intense. പാട്ടിലെ ആശയങ്ങൾ വളരെ തീവ്രമാണ്, വികാരഭരിതമാണ്. പരിഭാഷ പൈങ്കിളിയായിട്ടുണ്ടെങ്കിൽ അതെന്റെമാത്രം കുഴപ്പവുമാണ്. തർജ്ജമയ്ക്കൊട്ടും വഴങ്ങാത്ത ഭാഷകളിലൊന്നാണ് ചൈനീസ് എന്ന് ദയവായി ഓർക്കുക. പോരാത്തതിന് ഇത് തർജ്ജമയുടെ തർജ്ജമയുടെ തർജ്ജമയാണുതാനും.
English Translation – Love Over A Thousand Years
(Guy) I am brewing a pot of tea to warm up the connection to my past life, as I am adjusting to the thousand-year time difference, I drink down all the love and hate (connected to past life. The years of my life are beaten on a rock, I’ve grown out my hair again, patiently wait for the shoreline to change, it’s about to rain heavily.
(Both) The wind blows viciously Who is scared?
(Yunggiema) The beach’s winds lovingly long for the sand yet you miss out on my splendid years miss out on my newly grown branches and my white hair The butterflies are still wildly in love with the flowers yet you miss out on my splendid years miss out on my reincarnated cheek Do you still love me? I wait for your one sentence.
(Both) The wind blows viciously Who is scared?
(Guy) In one life I walk towards the broken ends of the earth The farthest is but the glow of the sunset Which household are you living in in this life Want to express in words, yet the tears fall first The splashes that disappear in the sand slowly make me think of home Where is the eternity that we promised? It can never be let go The memory of reincarnation is weathering, I will remember it well.
Malayalam (independent) translation – Love Over A Thousand Years
എൻ മറുജന്മശിഖരത്തിലുണ്ടാരോ എന്നെയും തേടി – ആ വിളികേൾക്കാമെനിക്കിപ്പോൾ
ആയിരമാണ്ടുകൾ ദ്രവിപ്പിച്ച സ്നേഹവും കോപതാപങ്ങളും പേറി ഞാൻ കാത്തുനിൽക്കേ.
കാലമെൻ ജീവനെ തട്ടിത്തകർക്കുന്നു, ദേഹമാം ജീർണ്ണവസ്ത്രങ്ങൾ മാറ്റുന്നു
എങ്കിലും കാത്തു നിൽക്കുന്നു ഞാനീ തീരാത്ത ജന്മതീരങ്ങൾ തീരുന്നിടത്ത്,
സ്നേഹതീരങ്ങൾ തിരയുന്ന തിരകൾ തലോടുന്നിടത്ത്, ഭ്രാന്തമായ് വീണടിയുന്നിടത്ത്.
അലറുന്നൊരീ കാറ്റിൽ, പേമാരിയിൽ ഭയലേശമില്ലാതെയലയുമ്പൊഴും
ഒരു ദുഃഖം മാത്രം – യുഗങ്ങൾ കൊഴിഞ്ഞിട്ടും എന്റെ വസന്തങ്ങൾ കണ്ടില്ല നീ
വീണ്ടും നിനക്കായ് തളിർത്ത ഞാനാകുമെൻ പൂങ്കാവനങ്ങളെ കണ്ടില്ല നീ
അവയിൽ വിരിഞ്ഞൊരായിരം പുഷ്പങ്ങൾ ഞാനായിരുന്നെന്നറിഞ്ഞില്ല നീ
പരിമളംപൂശിയോരിതളുകളൊക്കെയെൻ കവിളുകളായിരുന്നെന്നറിഞ്ഞില്ല നീ
ഒരുവാക്കിനായി ദാഹിച്ചിരുന്നെന്റെ ഇതളുകളാകെക്കൊഴിഞ്ഞുപോയി, യെൻ
കതിരോനെത്തേടിയീ കരകാണാക്കടലിന്റെ മറുകരയോളം ഞാൻ ചെന്നുനോക്കി
ആരോരുമില്ലായവിടെ, ഈ ജന്മത്തിൽ ഇനിയെങ്ങുമില്ല തിരഞ്ഞുനോക്കാൻ
ജന്മങ്ങളായിരമായല്ലോ എൻ പ്രിയാ എവിടെ നാം മോഹിച്ചതെല്ലാം?
പതറിത്തുടങ്ങുന്നുവെങ്കിലും അടരുവാൻവയ്യെനിയ്ക്കെവിടെയെൻ പുനർജ്ജന്മം?
Original: